ഓർമകളിൽ നിറഞ്ഞ് യെച്ചൂരി
കൊച്ചി സിപിഐ എം ജനറൽ സെക്രട്ടറിയും ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ നായകനുമായ സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജില്ല. സിപിഐ എം ജില്ലാ കമ്മിറ്റി എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചനയോഗത്തിൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. രാജ്യത്തെ ഏറ്റവും ഉയർന്ന ഔദ്യോഗിക പദവികൾ ലഭിക്കുമായിരുന്നെങ്കിലും ആ സാധ്യതകൾ അവഗണിച്ചാണ് ദരിദ്ര ജനകോടികളുടെ മോചനത്തിനായി യെച്ചൂരി തന്റെ ജീവിതം സമർപ്പിച്ചതെന്ന് അനുശോചന പ്രമേയത്തിൽ സി എൻ മോഹനൻ പറഞ്ഞു. പ്രൊഫ. എം കെ സാനു, പ്രൊഫ. കെ വി തോമസ്, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബിജെപി ജില്ലാ സെക്രട്ടറി എസ് സജി, സിപിഐ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം, ജനതാദൾ ജില്ലാ പ്രസിഡന്റ് ജബ്ബാർ തച്ചയിൽ, എൻസിപി സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, എൽഡിഎഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് അനിൽ കാഞ്ഞിലി, ഐഎൻഎൽ ജില്ലാ പ്രസിഡന്റ് എൻ എ മുഹമ്മദ് സജീവ്, ആർജെഡി ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീട്ടിൽ, പൗലോസ് മുടക്കുംതല (ജനാധിപത്യ കേരള കോൺഗ്രസ്), അഡ്വ. വി വി ജോഷി (കേരള കോൺഗ്രസ് എം), സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, കെ ചന്ദ്രൻപിള്ള, സി എം ദിനേശ്‌മണി, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, മേയർ എം അനിൽകുമാർ, എംഎൽഎമാരായ കെ എൻ ഉണ്ണിക്കൃഷ്‌ണൻ, കെ ജെ മാക്‌സി, വീക്ഷണം ദിനപത്രം എംഡി ജയ്‌സൺ ജോസഫ് എന്നിവർ സംസാരിച്ചു. Read on deshabhimani.com