നാട്യശിൽപ്പശാല 
തുടങ്ങി



കാലടി ശ്രീശങ്കര സ്കൂൾ ഓഫ് ഡാൻസിൽ സംഘടിപ്പിച്ച ത്രിദിന നാട്യശിൽപ്പശാല കുച്ചിപ്പുഡി നർത്തകിയും കർണാടകസംഗീത നാട്യ അക്കാദമി മുൻ ചെയർപേഴ്സണുമായ ഗുരു വൈജയന്തി കാശി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രൊമോട്ടർ പ്രൊഫ. പി വി പീതാംബരൻ അധ്യക്ഷനായി. സ്കൂൾ ഡയറക്ടർ സുധ പീതാംബരൻ വൈജയന്തി കാശിയെ അനുമോദിച്ചു. നർത്തകി ശിവാനി അവധാനി, അധ്യാപികമാരായ അനില ജോഷി, രഹ്‌ന നന്ദകുമാർ, അനുപമ അനിൽകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News