ശ്രീജേഷ് സ്റ്റേഡിയത്തിന് 
എംഎൽഎ ഫണ്ട്‌ 30 ലക്ഷം ; ഭരണാനുമതിയായി



കോലഞ്ചേരി കുന്നത്തുനാട് പഞ്ചായത്ത് ഒന്നാംവാർഡിലെ ശ്രീജേഷ് സ്റ്റേഡിയത്തിന് പി വി ശ്രീനിജിൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം അനുവദിച്ച് ഭരണാനുമതിയായി. നേരത്തേ സർക്കാരിന്റെ പ്രത്യേകാനുമതി ലഭ്യമാക്കിയിരുന്നു. തുടർന്നാണ് ഭരണാനുമതി നൽകിയത്. ഒളിമ്പ്യൻ പി ആർ ശ്രീജേഷിന്റെ പേരിലുള്ള സ്റ്റേഡിയം വർഷങ്ങളായി പണിപൂർത്തിയാക്കാതെ കിടക്കുകയായിരുന്നു. രാജ്യം ആദരിച്ച ഹോക്കി താരത്തെ അവഹേളിക്കുന്ന പഞ്ചായത്ത് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. നേരത്തേ എംഎൽഎ ഫണ്ട് അനുവദിച്ചെങ്കിലും പഞ്ചായത്ത് അനുമതി നൽകിയിരുന്നില്ല. ഇതേത്തുടർന്നാണ് പ്രത്യേകാനുമതി ലഭ്യമാക്കി ഫണ്ട് നൽകിയത്. സാങ്കേതിക ഭരണാനുമതി ലഭിക്കുന്നമുറയ്‌ക്ക് ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി എത്രയുംവേഗം ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News