അറക്കവാൾ സ്രാവ് സംരക്ഷണത്തിന് ബോധവൽക്കരണം നടത്തണം
കൊച്ചി ആവാസകേന്ദ്രങ്ങളുടെ തകർച്ച, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥാവ്യതിയാനം, മീൻപിടിത്ത വലകളിൽ അകപ്പെടൽ തുടങ്ങിയവ അറക്കവാൾ സ്രാവുകളെ ദോഷമായി ബാധിക്കുന്നതായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച സ്‌കൂൾ, കോളേജ് വിദ്യാർഥികളുടെ സംഗമം. ഇതേക്കുറിച്ച് മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കിടയിലും ജനങ്ങൾക്കിടയിലും ശക്തമായ ബോധവൽക്കരണം ആവശ്യമാണ്. ഇവയുടെ ആവാസസ്ഥലത്ത് നീട്ടുവലകൾ (ഗിൽനെറ്റ്) ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ വേണം. വലകളിൽ അപ്രതീക്ഷിതമായി കുടുങ്ങുന്നവയെ ജീവനോടെതന്നെ കടലിൽ തുറന്നുവിടണം. തീരദേശ നിർമാണപ്രവർത്തനങ്ങളിൽ മികച്ച ശാസ്‌ത്രീയമാതൃകകൾ സ്വീകരിക്കണമെന്നും സംഗമം നിർദേശിച്ചു. അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായാണ് അറക്കവാൾ സ്രാവ് സംരക്ഷണത്തിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്. ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് അധ്യക്ഷനായി.മുന്നൂറോളം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുത്തു. ഡോ. ശോഭ ജോ കിഴക്കൂടൻ, ഡോ. എൽ രമ്യ, ഡോ. ലിവി വിൽസൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com