ഇതാ, നേരിൻ പതാക ; 44ൽ 30 ഇടത്തും എസ്‌എഫ്‌ഐ



കൊച്ചി എംജി സർവകലാശാലയ്‌ക്കുകീഴിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ ആധിപത്യം. ജില്ലയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 44 കോളേജിൽ 30 ഇടത്ത് എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു. സെന്റ്‌ പോൾസ് കളമശേരി, ജയ് ഭാരത് പെരുമ്പാവൂർ, എംഇഎസ്‌ മാറമ്പള്ളി, എസ്‌എൻ ലോ കോളേജ് പൂത്തോട്ട എന്നീ കോളേജുകൾ കെഎസ്‌യുവിൽനിന്ന്‌ തിരിച്ചുപിടിച്ചു. എസ്‌എഫ്‌ഐക്കെതിരെ ചില മാധ്യമങ്ങളും കെഎസ്‌യു–-എബിവിപി സംഘവും അരാഷ്‌ട്രീയ–-വർഗീയ വാദികളും തുടർച്ചയായി നടത്തുന്ന കള്ളപ്രചാരണങ്ങൾക്ക്‌ വിദ്യാർഥികൾ നൽകിയ മറുപടിയാണ്‌ കലാലയങ്ങളിലെ എസ്‌എഫ്‌ഐയുടെ മിന്നും വിജയം. തെരഞ്ഞെടുപ്പ്‌ നടന്ന എറണാകുളം മഹാരാജാസ്, ഗവ. ലോ കോളേജ്, സെന്റ്‌ ആൽബർട്സ്, കെഎംഎം കോളേജ്‌, ബിഎഡ്‌ കോളേജ് കോതമംഗലം, ബിഎഡ്‌ കോളേജ് തൃപ്പൂണിത്തുറ, ഐരാപുരം എസ്‌എസ്‌വി കോളേജ്‌ എന്നിവിടങ്ങളിലാണ്‌ എസ്‌എഫ്‌ഐ തിളക്കമാർന്ന വിജയം നേടിയത്‌. എംഇഎസ്‌ കൊച്ചി, അക്വിനാസ് കോളേജ് ഇടക്കൊച്ചി, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് വൈപ്പിൻ, സ്റ്റാസ് കോളേജ് ഇടപ്പള്ളി, സെന്റ് ജോർജ് കോളേജ് മൂവാറ്റുപുഴ, ഗവ. കോളേജ് തൃപ്പൂണിത്തുറ, ഗവ. സംസ്കൃത കോളേജ് തൃപ്പൂണിത്തുറ, എസ്എൻ ലോ കോളേജ് പൂത്തോട്ട, ആർഎൽവി കോളേജ് തൃപ്പൂണിത്തുറ, ഐഎച്ച്‌ആർഡി പുത്തൻവേലിക്കര, സെന്റ് കുര്യാക്കോസ് കുറുപ്പംപടി, എംഎ കോളേജ് കോതമംഗലം, എസ്എൻഎം മാല്യങ്കര, നിർമല കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മുളന്തുരുത്തി, മൗണ്ട് കാർമൽ കോതമംഗലം, എസ്എസ്‌വി കോളേജ് ഐരാപുരം, എസ്എൻജിസി പൈങ്ങോട്ടൂർ, എൽദോ മാർ ബസേലിയോസ്‌ കോളേജ് കോതമംഗലം, മാർ ഏലിയാസ് കോട്ടപ്പടി കോതമംഗലം എന്നീ കോളേജുകളിൽ എസ്‌എഫ്‌ഐ നേരത്തേതന്നെ എതിരില്ലാതെ വിജയിച്ചിരുന്നു. പലയിടത്തും വർഗീയവാദികളുമായി കൂട്ടുപിടിച്ച്‌ മത്സരിച്ച കെഎസ്‌യുവിന്‌ ഒമ്പത്‌ കോളേജിലും എംഎസ്‌എഫിന്‌ രണ്ട്‌ കോളേജിലുമാണ്‌ ജയിക്കാനായത്‌. കെഎസ്‌യു കുത്തകയാക്കിവച്ചിരുന്ന മണിമലക്കുന്ന്‌ ഗവ. കോളേജിലും കാലടി ശ്രീശങ്കരയിലും എസ്‌എഫ്‌ഐയുടെ ചെയർമാൻമാർ വിജയം നേടി. എസ്‌എഫ്‌ഐ വിജയിച്ച മുഴുവൻ കോളേജുകളിലും വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. Read on deshabhimani.com

Related News