തമ്മനത്ത് കുടിവെള്ളക്കുഴൽ പൊട്ടി; 
തകരാർ പരിഹരിച്ചു



കൊച്ചി തമ്മനം ജങ്‌ഷനിൽ കുടിവെള്ളക്കുഴൽ പൊട്ടി റോഡ്‌ തകർന്നു. ചൊവ്വ പുലർച്ചെ നാലരയോടെ പൊട്ടിയ പൈപ്പിന്റെ തകരാർ വൈകിട്ടോടെ പരിഹരിച്ചു. തമ്മനം പമ്പ്ഹൗസിൽനിന്ന്‌ പൊന്നുരുന്നി ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന 160 എംഎം വ്യാസമുള്ള പിവിസി പൈപ്പാണ് പൊട്ടിയത്. ടാറിന് മുകളിലൂടെ വെള്ളം ചീറ്റുന്നതു കണ്ട് നാട്ടകാരാണ് വാട്ടർ അതോറിറ്റിയെ അറിയിച്ചത്. ജീവനക്കാരെത്തി ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ച്‌ തകരാർ കണ്ടെത്തുകയായിരുന്നു. പൊട്ടിയ പൈപ്പ് മുറിച്ചുനീക്കി പകരം പുതിയ പൈപ്പ് സ്ഥാപിച്ചെങ്കിലും വീണ്ടും പഴയ പൈപ്പിൽ പൊട്ടലുണ്ടായത് ജോലി ദുഷ്‌കരമാക്കി. കേടായ ആറ്‌ മീറ്റർ പൈപ്പ് മുറിച്ചുനീക്കി പുതിയത്‌ സ്ഥാപിച്ചാണ് തകരാർ പരിഹരിച്ചത്. കാലപ്പഴക്കവും ഭാരവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന മർദവുമാണ് പൈപ്പ് പൊട്ടാൻ കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത്‌ ഗതാഗതം തടസപ്പെട്ടു.  പൊലീസ് എത്തി വാഹനങ്ങൾ വഴി തിരിച്ചുവിട്ടു. Read on deshabhimani.com

Related News