ചെമ്മീൻ കയറ്റുമതി നിരോധനം ; മത്സ്യത്തൊഴിലാളികളുടെ 
ഉജ്വല മാർച്ച്‌



കൊച്ചി കടലാമ സംരക്ഷണത്തിന്റെ പേരിൽ അമേരിക്ക നടത്തുന്ന വ്യാപാര ഉപരോധം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജി (സിഐഎഫ്‌ടി) ആസ്ഥാനത്തേക്ക് മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. കേരള ഫിഷറീസ് കോ-–-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർച്ച്‌ സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എസ്‌ ശർമ ഉദ്‌ഘാടനം ചെയ്‌തു. മത്സ്യത്തൊഴിലാളി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പി അശോകൻ അധ്യക്ഷനായി. വി ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. കേരള ഫിഷറീസ് കോ-–-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ ടി എൻ പ്രതാപൻ, ജനറൽ കൺവീനർ പി പി ചിത്തരഞ്ജൻ എംഎൽഎ, ടിയുസിഐ ജനറൽ സെക്രട്ടറി ചാൾസ്‌ ജോർജ്, ബോട്ടുടമ സംഘടനാ നേതാവ്‌ ജോസഫ്‌ സേവ്യർ കളപ്പുരയ്‌ക്കൽ, ടി രഘുവരൻ, വി വി അനിൽ, കെ എം റിയാദ്‌,  ടി കെ ഭാസുരാദേവി തുടങ്ങിയവർ സംസാരിച്ചു.  മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ 22ന്‌ ഫിഷറീസ്‌മന്ത്രി സജി ചെറിയാനെ കണ്ട്‌ നിവേദനം നൽകും. പാർലമെന്റ്‌ സമ്മേളനം നടക്കുന്ന അടുത്ത ആഴ്‌ച നേതാക്കൾ കേന്ദ്രമന്ത്രിമാരെയും പ്രതിപക്ഷനേതാവിനെയും കണ്ട്‌ നിവേദനം സമർപ്പിക്കും. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ ഇടപെട്ട്‌ പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭപരിപാടികൾ കൂടുതൽ ശക്തമാക്കുമെന്ന്‌ നേതാക്കൾ അറിയിച്ചു. Read on deshabhimani.com

Related News