ജനസേവയിലെ രാജേശ്വരി
 വിവാഹിതയായി



ആലുവ അച്ഛന്റെ മരണത്തെ തുടർന്ന് അമ്മ ഉപേക്ഷിച്ചതോടെ ജീവിതം വഴിമുട്ടി ജനസേവ ശിശുഭവൻ അഭയംനൽകിയ രാജേശ്വരി വിവാഹിതയായി. എളനാട് മിൽക്സ് കമ്പനിയിലെ സഹപ്രവർത്തകനും കോഴിക്കോട് കൊടുവള്ളി മറിവീട്ടിൽതാഴം വെള്ളാമ്പാറമലയിൽ ശ്രീനിവാസന്റെയും സീനയുടെയും മകനായ നിതിൻലാലാണ് രാജേശ്വരിയെ വിവാഹം ചെയ്‌തത്. ആലുവ ജനസേവ ശിശുഭവനിലെ 25–--ാംവിവാഹമാണ് ഞായർ പകൽ 11.30ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയത്. രാജേശ്വരിയും സഹോദരൻ കാർത്തിക്കും ജനസേവയിൽനിന്ന് പഠനം പൂർത്തിയാക്കി എളനാട് മിൽക്സ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. വിവാഹച്ചടങ്ങുകൾക്ക് ജനസേവ ചെയർമാൻ ജോസ് മാവേലി, പ്രസിഡന്റ് അഡ്വ. ചാർളി പോൾ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News