കാഴ്ചപരിമിതിയുള്ളവർക്ക് സമാശ്വാസ കിറ്റ് നൽകി
അങ്കമാലി കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ കാഴ്ചപരിമിതർക്കുള്ള സമാശ്വാസ കിറ്റുകളുടെ വിതരണോദ്ഘാടനം റോജി എം ജോൺ എംഎൽഎ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം എ ഗ്രേസി അധ്യക്ഷയായി. കെഎഫ്ബി സംസ്ഥാന പ്രസിഡന്റ് കെ ജെ വർഗീസ്, നഗരസഭ വൈസ് ചെയർമാൻ സജി വർഗീസ്, ലില്ലി വർഗീസ്, എം പി ജോർജ്, പി എ ജോസ്, വി എസ് ബിനോയ്, എം ഒ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് രാജു ജോർജ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ ആർ ഔസേഫ് നന്ദിയും പറഞ്ഞു. Read on deshabhimani.com