അക്‌ബർ
നേര്യമംഗലത്തിന്‌ ദേശീയ പുരസ്‌കാരം



കോതമംഗലം നാഷണൽ ഡെവലപ്‌മെന്റ് ഏജൻസിയുടെ സെൻട്രൽ ഭാരത് സേവക് സമാജ് ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന്‌ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ അക്ബർ നേര്യമംഗലം അർഹനായി. സാഹിത്യരംഗത്തെ സംഭാവനകൾ പരിഗണിച്ചാണ്‌ പുരസ്‌കാരം. തിരുവനന്തപുരം കവടിയാറുള്ള ബിഎസ്എസ് ആസ്ഥാനത്തെ സദ്ഭാവന ഓഡിറ്റോറിയത്തിൽ  ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി എസ് ബാലചന്ദ്രൻ പുരസ്‌കാരം സമ്മാനിച്ചു. ‘ബാംസുരി’, ‘അക്ബറോവ്‌സ്‌കി’, ‘കുയിൽ ഒരു പക്ഷിമാത്രമല്ല’ കവിതാസമാഹാരങ്ങളും ‘ഇല തൊട്ട് കാടിനെ വായിക്കുന്നു' എന്ന കാടനുഭവക്കുറിപ്പുകളുടെ പുസ്തകങ്ങൾ അക്ബറിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നേര്യമംഗലം ആളത്തിൽ അക്ബറിന് കൊൽക്കത്ത ആസ്ഥാനമായുള്ള എക്‌സെല്ലർ ബുക്‌സിന്റെ സാഹിത്യരംഗത്തെ 2024-ലെ ഇന്റർനാഷണൽ എക്‌സലൻസ് അവാർഡ്, സംസ്‌കാര സാഹിതി പുരസ്‌കാരം, നാഷണൽ ഓർഗനൈസേഷൻ ഓഫ് എംപവർമെന്റ് അവാർഡ്, പുരോഗമന കലാസാഹിത്യസംഘം ആദരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഇന്ത്യൻ ലിറ്ററേച്ചറിൽ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്.  അടിമാലിയിൽ കേബിൾ ടിവി ചാനലിൽ വാർത്താവിഭാഗത്തിലാണ്‌ ജോലി. ഭാര്യ: നഫീസ. മക്കൾ: അഹാന, സുനേന. Read on deshabhimani.com

Related News