കുന്നത്തുനാട് പഞ്ചായത്തിനുമുന്നിൽ 
ജീവനക്കാരുടെ പ്രതിഷേധം



പള്ളിക്കര കുന്നത്തുനാട് പഞ്ചായത്ത് ഭരണസമിതിയുടെ നിയമവിരുദ്ധ–-ജനാധിപത്യവിരുദ്ധ ഇടപെടലുകൾക്കും ഭീഷണിപ്പെടുത്തുന്ന നിലപാടിനും എതിരെ ജീവനക്കാരുടെ സംഘടനകൾ ധർണ നടത്തി. എൻജിഒ യൂണിയൻ, കെജിഒഎ എന്നിവ ചേർന്ന്‌ നടത്തിയ സമരം കെജിഒഎ ജില്ലാ സെക്രട്ടറി സി ആർ സോമൻ ഉദ്ഘാടനം ചെയ്തു. എൻ എം രാജേഷ്, വി എസ് രാജേഷ്, കെ പി വിനോദ്, കെ അർ സുധാകരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News