ആകാശയാത്ര വിദ്യാർഥികൾക്ക് പഠനയാത്രയായി
മൂവാറ്റുപുഴ പുതിയ പാഠഭാഗം പകർന്ന് നൽകിയ അനുഭവമാണ് കായനാട് ഇമ്മാനുവൽ യുപി സ്കൂളിലെ വിദ്യാർഥികൾക്കായി ഒരുക്കിയ വിമാനയാത്ര. നെടുമ്പാശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലും തിരികെ ട്രെയിനിലുമാണ് യാത്ര ഒരുക്കിയത്. അധ്യാപകരും ഒപ്പമുണ്ടായി. പൗരസ്ത്യ സുവിശേഷ സമാജത്തിന് കീഴിൽ 40 വർഷമായി കായനാട് പ്രവർത്തിക്കുന്ന സ്കൂളിന്റെ ചരിത്രത്തിലാദ്യമാണ് വിനോദയാത്ര വിമാനത്തിലും ട്രെയിനിലുമായി ഒരുക്കിയത്. തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങൾ സന്ദർശിച്ചാണ് ഇവർ തിരികെ മടങ്ങിയത്. പ്രധാനാധ്യാപിക എ സി മെറീന, സ്മിത കുര്യാക്കോസ്, കെ ജി ദീപ്തി, ബിജി കെ ജേക്കബ്, അനിൽ ജോർജ്, എം എൽ ഏലിയാസ് എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. Read on deshabhimani.com