അഭിഭാഷക ഡയറി പ്രകാശനം ചെയ്തു
കൊച്ചി > ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ എറണാകുളം ജില്ലാ കോടതി യൂണിറ്റ് പുറത്തിറക്കുന്ന അഭിഭാഷക ഡയറി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പ്രകാശനം ചെയ്തു. എറണാകുളം ബാർ അസോസിയേഷനിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്, പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് ഹണി എം വർഗീസ്, ബാർ അസോസിയേഷൻ പ്രസിഡൻറ് മത്തായി വർക്കി മുതിരേന്തി, ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ നാസർ, സംസ്ഥാന കമ്മിറ്റിയംഗം ജോർജ് ജോസഫ്, ശോഭൻ ജോർജ്, മായാ കൃഷ്ണൻ, സജീവ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com