കനത്ത മഴ: പാലം 
നിർമാണസാമഗ്രികൾ 
ഒഴുകിപ്പോയി



കാലടി കാലടി സമാന്തരപാലത്തിന്റെ നിർമാണത്തിനായി സംഭരിച്ച സിമന്റ്‌, എംസാന്റ്‌ എന്നിവ കനത്ത മഴയിൽ ഒലിച്ചുപോയി. മോട്ടോർ, പമ്പുസെറ്റ്, വാർക്കക്കമ്പി എന്നിവ വെള്ളത്തിനടിയിലുമായി. പത്തുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലത്തിനുമുകളിലുള്ള നിർമാണം തുടരുന്നുണ്ട്‌. മൂവാറ്റുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയ ബിൽഡേഴ്സാണ്  കരാറുകാർ. Read on deshabhimani.com

Related News