കുന്നുകര പഞ്ചായത്തിലേക്ക്‌
 സിപിഐ എം മാർച്ച്‌ നടത്തി



നെടുമ്പാശേരി കുന്നുകര പഞ്ചായത്ത് ഓഫീസിലേക്ക് സിപിഐ എം ലോക്കൽ കമ്മിറ്റി മാർച്ച്‌ നടത്തി. ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കുക, കുടിവെള്ളക്ഷാമം പരിഹരിക്കുക, പ്രതിപക്ഷ അംഗങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കുക, ലൈഫ് പദ്ധതിയിലെ അനാസ്ഥയും അഴിമതിയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. തുടർന്ന്‌ ധർണ ജില്ലാ കമ്മിറ്റി അംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. സുധ വിജയൻ അധ്യക്ഷയായി. ലോക്കൽ സെക്രട്ടറി വി കെ അനിൽ, പഞ്ചായത്ത് അംഗം വി ഡി ജയ്സൺ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി എൻ സത്യനാഥൻ, എം ആർ സുരേന്ദ്രൻ, ടി എ ഷബീർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News