അങ്കമാലി അർബൻ സഹ. സംഘം അഴിമതി ; ഭരണസമിതി അംഗത്തിന്റെ ഭീഷണി; സെക്രട്ടറി രാജിവച്ചു

നിക്ഷേപക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ അങ്കമാലി അർബൻ സഹകരണ സംഘത്തിനുമുന്നിൽ 
നടത്തിയ പ്രതിഷേധക്കൂട്ടായ്മ പി എ തോമസ് ഉദ്ഘാടനം ചെയ്യുന്നു


അങ്കമാലി വ്യാജ വായ്പയിലൂടെ കോടിക്കണക്കിന് രൂപ തട്ടിയെടുത്ത അങ്കമാലി അർബൻ സഹകരണ സംഘത്തില്‍ ഭരണസമിതി അം​ഗത്തി​ന്റെ ഭീഷണിയെത്തുടര്‍ന്ന് സെക്രട്ടറി ചാര്‍ലി സിറില്‍ രാജിക്കത്ത് നൽകി. യുഡിഎഫ് ഭരിക്കുന്ന സംഘത്തില്‍ മൂന്ന് കോടിയോളം രൂപ വായ്പ കുടിശ്ശിക വരുത്തിയ ബോർഡ്‌ അം​ഗം ടി പി ജോർജ് സംഘം സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ലോൺ കുടിശ്ശിക ഇല്ലെന്ന് എഴുതിത്തരണമെന്ന് ആവശ്യപ്പെട്ടാണ് ജോര്‍ജ്, സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത്. തുടർന്നാണ് സെക്രട്ടറി രാജി സമര്‍പ്പിച്ചത്. ജോയി​ന്റ് രജിസ്ട്രാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 36 കോടിയിലധികം രൂപയുടെ വ്യാജ വായ്പ സംഘത്തില്‍നിന്ന് നൽകിയതായി കണ്ടെത്തി. മൊത്തം 100 കോടിയോളം രൂപയുടെ അനധികൃത ഇടപാട് നടന്നിട്ടുണ്ട്. മുപ്പത് കോടി രൂപ അങ്കമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപന ഉടമകളും രാഷ്ട്രീയ നേതാക്കളും വായ്പ എടുത്തത് തിരിച്ചടച്ചിട്ടില്ല. ടി പി ജോർജി​ന്റെ നടപടിയിൽ പ്രതിഷേധിച്ചും ഭരണസമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും അർബൻ സർവീസ് സഹകരണ സംഘം നിക്ഷേപക സംരക്ഷണസമിതി സംഘത്തിനുമുന്നിൽ പ്രതിഷേധിച്ചു. അങ്കമാലി പൊലീസിൽ പരാതിയും നൽകി. സംരക്ഷണസമിതി പ്രസിഡ​ന്റ് പി എ തോമസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പ്രതിഷേധക്കൂട്ടായ്മയില്‍ വൈസ് പ്രസിഡ​ന്റ് സി പി സെബാസ്റ്റ്യൻ അധ്യക്ഷനായി. സംരക്ഷണസമിതി സെക്രട്ടറി യോഹന്നാൻ വി കൂരൻ, സിപിഐ മണ്ഡലം സെക്രട്ടറി മുകേഷ് വാര്യർ, എൻ മനോജ്, കൗൺസിലർമാരായ എ വി രഘു, സന്ദീപ് ശങ്കർ, മാർട്ടിൻ മൂഞ്ഞേലി, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News