ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു
പറവൂർ ദേശീയപാത 66ൽ തുരുത്തിപ്പുറം പാലത്തിനുസമീപം വാഹനങ്ങൾ കൂട്ടിയിടിച്ചു. വ്യാഴം പകൽ 3.45ന് കാറും മതിലകം പഞ്ചായത്തിന്റെ ജീപ്പുമാണ് കൂട്ടിയിടിച്ചത്. പഞ്ചായത്ത് പ്രസിഡന്റും ഡ്രൈവറുമാണ് പഞ്ചായത്തിന്റെ വാഹനത്തിൽ ഉണ്ടായിരുന്നത്. ദേശീയപാത അതോറിറ്റിയുടെ കാക്കനാട് ഓഫീസിൽ പോകുകയായിരുന്നു ഇവർ. എറണാകുളം ഭാഗത്തുനിന്ന് ഗുരുവായൂരിലേക്ക് പോയ കാർ പഞ്ചായത്തിന്റെ വാഹനത്തിൽ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം. കാറിൽ ഉണ്ടായിരുന്ന സ്ത്രീയുടെ തലയ്ക്ക് പരിക്കേറ്റു. Read on deshabhimani.com