കുടിവെള്ളക്കുഴൽ പൊട്ടിയിട്ട്‌ 
രണ്ടാഴ്ച; നടപടിയില്ലെന്ന്‌ പരാതി



പറവൂർ പെരുവാരം മന്നം റോഡിൽ കുടിവെള്ളക്കുഴൽ പൊട്ടി രണ്ടാഴ്ച കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പെരുവാരം പാലത്തിനുസമീപത്തുള്ള കുടിവെള്ളക്കുഴൽ പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴായത്. ഇപ്പോഴും വലിയ ശക്തിയോടെ വെള്ളം ചീറ്റുകയാണ്. റോഡും പരിസരവും വെള്ളക്കെട്ടിലായത്‌ കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ്‌. ആഴ്ചകളായി വെള്ളം പാഴാകുന്ന വിവരം ജല അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഇതുവരെ പരിഹാരമുണ്ടായില്ലെന്ന് 14–--ാംവാർഡ് കൗൺസിലർ നിമിഷ രാജൻ പറഞ്ഞു. Read on deshabhimani.com

Related News