വടവുകോട് ബ്ലോക്കിൽ കാർഷികയന്ത്രങ്ങൾ 
തുരുമ്പെടുത്ത് നശിക്കുന്നു



കോലഞ്ചേരി വടവുകോട് ബ്ലോക്ക് പഞ്ചായത്തിൽ ലക്ഷങ്ങൾ വിലയുള്ള കാർഷിക യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. 2015 മുതൽ 2020 വരെയുള്ള യുഡിഎഫ് ഭരണകാലത്ത് 60 ലക്ഷം രൂപ മുടക്കി വാങ്ങിക്കൂട്ടിയ യന്ത്രങ്ങളാണ് ഉപയോഗയോഗ്യമല്ലാതെ തുരുമ്പെടുത്ത് നശിക്കുന്നത്. വേണ്ടത്ര പഠനം നടത്താതെയാണ് കൊയ്ത്ത്, മെതിയന്ത്രങ്ങൾ വാങ്ങിയതെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രസാമഗ്രികൾ ഒരുദിവസംപോലും പാടശേഖരങ്ങളിൽ ഇറക്കാത ഷെഡിൽ തുരുമ്പെടുത്ത് കാടുകയറി നശിക്കുകയാണ്. ഡ്രൈവർമാരെ കണ്ടെത്തുകയോ പരിശീലനം നൽകുകയോ ചെയ്തില്ല. കർഷകരും പാടശേഖര സമിതികളും നിരവധി പരാതികൾ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക്‌ നൽകിയിട്ടും നടപടിയുണ്ടായില്ല.   Read on deshabhimani.com

Related News