സോഫ്‌റ്റ്‌വെയർ തിരിമറി നടത്തി 20 ലക്ഷം തട്ടിയ അക്കൗണ്ടന്റ് അറസ്‌റ്റിൽ
കൊച്ചി സൂപ്പർമാർക്കറ്റിലെ സോഫ്റ്റ്‌വെയറിൽ തിരിമറി നടത്തി മൂന്നുവർഷത്തിനിടെ 20 ലക്ഷം തട്ടിയ അക്കൗണ്ടന്റിനെ പൊലീസ് അറസ്‌റ്റ്‌ചെയ്‌തു. എറണാകുളത്ത് അബാദ് മറൈൻ പ്ലാസയിലെ സൂപ്പർമാർക്കറ്റിൽ അക്കൗണ്ടന്റായിരുന്ന കടവന്ത്ര സ്വദേശി നാഗരാജിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽപ്പോയ പ്രതി ചിലവന്നൂർ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് രാത്രി നടത്തിയ പരിശോധനയിലാണ് പിടിയിലായത്. നാഗരാജ് കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. എസ്‌എച്ച്‌ഒ അനീഷ് ജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം. Read on deshabhimani.com