യന്ത്രത്തകരാർ ; വിമാനം നെടുമ്പാശേരിയിൽ 
അടിയന്തര ലാൻഡിങ് നടത്തി



നെടുമ്പാശേരി ബംഗളൂരുവിൽനിന്ന് മാലദ്വീപിലേക്കുപോയ വിമാനം യന്ത്രത്തകരാറിനെത്തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ഇൻഡിഗോ വിമാനമാണ് ചൊവ്വ പകൽ 2.21ന് അടിയന്തര ലാൻഡിങ് നടത്തിയത്. യന്ത്രത്തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. തുടർന്ന് പകൽ 2.05ന് വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം സുരക്ഷിതമായി നിലത്തിറങ്ങിയതോടെ 2.28ന്‌ അടിയന്തരാവസ്ഥ പിൻവലിച്ചു. 136 യാത്രക്കാരും നാല് ജീവനക്കാരും ഉൾപ്പെടെ 140 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിങ്ങിനായി വിപുലമായ സംവിധാനങ്ങളാണ് സിയാൽ ഒരുക്കിയത്. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ മാലദ്വീപിലേക്ക് കൊണ്ടുപോയി. Read on deshabhimani.com

Related News