581 പ്രവാസികള്‍ കൊച്ചിയിലെത്തി
കൊച്ചി പ്രവാസികളുമായി ബുധനാഴ്ച മൂന്ന് വിമാനം കൊച്ചിയിലെത്തി. മൂന്ന് വിമാനങ്ങളിലുമായി 581 യാത്രക്കാരാണുണ്ടായിരുന്നത്. ദുബായില്‍നിന്ന് 183ഉം ലണ്ടനില്‍നിന്ന് 186ഉം മനിലയില്‍നിന്ന് 212ഉം പ്രവാസികളെത്തി. എയര്‍ ഇന്ത്യയുടെ ദുബായ്–-കൊച്ചി വിമാനത്തിലെത്തിയ കോവിഡ് ലക്ഷണമുള്ള ഒരാളെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ലണ്ടനില്‍നിന്നെത്തിയ വിമാനത്തില്‍ 93 പുരുഷന്മാരും 93 സ്ത്രീകളുമാണുണ്ടായിരുന്നത്. ഇതില്‍ ഒമ്പത് കുട്ടികളും 24 ഗര്‍ഭിണികളും മൂന്ന് മുതിര്‍ന്ന പൗരന്മാരും ഉണ്ട്. യാത്രക്കാരില്‍ 123 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 63 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ആലപ്പുഴ–--8, എറണാകുളം-–-38, ഇടുക്കി–-1, കണ്ണൂര്‍–-13, കാസര്‍കോട്–-1, കൊല്ലം-–-8, കോട്ടയം–-22, കോഴിക്കോട്-–-13, മലപ്പുറം–-9, പാലക്കാട്–-10, പത്തനംത്തിട്ട–-7, തിരുവനന്തപുരം–-25, വയനാട്–-4, തൃശൂര്‍–-- 22 ജില്ലകളില്‍നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അഞ്ചു യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ജില്ലയില്‍നിന്നുള്ള 38 പേരില്‍ 19 പേര്‍ പുരുഷന്മാരും 19 പേര്‍ സ്ത്രീകളുമാണ്. ഇതില്‍ നാലുപേര്‍ ഗര്‍ഭിണികളാണ്. വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 34 പേരെയും നാലുപേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. മനിലയില്‍നിന്നുള്ള വിമാനത്തില്‍ ആലപ്പുഴ-–-5, എറണാകുളം–--29, ഇടുക്കി-–-5, കണ്ണൂര്‍–--13, കാസര്‍കോട്–--4, കൊല്ലം-–-15, കോട്ടയം–--10, കോഴിക്കോട്-–-13, മലപ്പുറം–--19, പാലക്കാട്–--15,പത്തനംതിട്ട–--14, തൃശൂര്‍-–-25, തിരുവനന്തപുരം–--41 ജില്ലകളില്‍നിന്നുള്ളവരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരും ഉണ്ടായിരുന്നു. മനിലയില്‍നിന്ന് മുംബൈ വഴിയാണ് വിമാനം കൊച്ചിയിലെത്തിയത്. ദുബായില്‍നിന്നും ലണ്ടനില്‍നിന്നും കൊച്ചിയിലേക്ക് നേരിട്ടായിരുന്നു വിമാനം. Read on deshabhimani.com