അങ്കമാലിയില്‍ പുതിയ ബസ് റൂട്ട് ഒരുക്കാന്‍ ജനകീയസദസ്സ്
അങ്കമാലി നഗരസഭയും സബ് റീജണൽ ട്രാൻസ്പ്പോർട്ട് ഓഫീസും ചേര്‍ന്ന് പുതിയ ബസ് റൂട്ട് തയ്യാറാക്കാന്‍ ജനകീയസദസ്സ് നടത്തി. മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നിർദേശത്തെ തുടർന്ന് നടത്തിയ പരിപാടി റോജി എം ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അധ്യക്ഷനായി. ഉൾപ്രദേശങ്ങൾ ഉൾപ്പെടെ നിയോജകമണ്ഡലത്തിലുടനീളം പുതിയ ബസ് റൂട്ടുകൾ തയ്യാറാക്കുന്നതിനും നിലവിലുള്ളവയില്‍ അവശ്യ പുനക്രമീകരണം നടത്താനും ഗതാഗതപരിഷ്കരണത്തിനുമുള്ള നിർദേശങ്ങൾ സദസ്സിലുണ്ടായി. നിർദേശങ്ങളും അപേക്ഷകളും നഗരസഭാ ചെയർമാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. നഗരസഭാ ഉപാധ്യക്ഷ സിനി മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ് കൊച്ചുത്രേസ്യ തങ്കച്ചൻ, എറണാകുളം ആർടിഒ ബി ഷഫീഖ്, ജോയിന്റ് ആർടിഒ കെ ബി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികൾ, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഷ്സ് അസോസിയേഷൻ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ട. ആർടിഒ സാദിഖ് അലി വിഷയാവതരണം നടത്തി. Read on deshabhimani.com