ഗുരുദർശനം 
മുറുകെപ്പിടിക്കേണ്ട കാലം:
മന്ത്രി പി രാജീവ്‌



പറവൂർ അവരവരുടെ ജാതിയിലേക്കും മതത്തിലേക്കും ചുരുങ്ങുന്ന ഇക്കാലത്ത് ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച ദർശനങ്ങൾ ഇന്നത്തെ ഇന്ത്യയിലും ലോകമാകെയും ഏറെ പ്രസക്തമാണെന്ന് മന്ത്രി പി രാജീവ്. ധർമത്തിലൂന്നിയ നിലപാടാണ് ഗുരു പ്രചരിപ്പിച്ചതെന്നും ആ ദർശനം മുറുകെപ്പിടിച്ച് മുന്നോട്ടുപോകണമെന്നും മന്ത്രി പറഞ്ഞു. എസ്എൻഡിപി പറവൂർ താലൂക്ക് യൂണിയൻ സംഘടിപ്പിച്ച ചതയദിന ഘോഷയാത്രയുടെ സമാപനസമ്മേളനം ഡോ. പി ആർ ശാസ്ത്രി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയൻ ചെയർമാൻ സി എൻ രാധാകൃഷ്ണൻ അധ്യക്ഷനായി. യൂണിയൻ ആസ്ഥാനത്തുനിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ വിവിധ കലാരൂപങ്ങൾ, ഫ്ലോട്ടുകൾ, കാവടികൾ എന്നിവ അണിനിരന്നു. 72 ശാഖകളിൽനിന്ന്‌ 20,000 പേർ പങ്കെടുത്തു. പകൽ മൂന്നിന്‌ ആരംഭിച്ച ഘോഷയാത്ര രാത്രി ഏഴുവരെ നീണ്ടു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ ജയന്തിദിനസന്ദേശം നൽകി. വിശിഷ്ടവ്യക്തികളെ നഗരസഭാ അധ്യക്ഷ ബീന ശശിധരൻ ആദരിച്ചു. നഗരസഭാ പ്രതിപക്ഷനേതാവ് ടി വി നിഥിൻ വിദ്യാഭ്യാസ അവാർഡുകൾ നൽകി. യൂണിയൻ കൺവീനർ ഷൈജു മനയ്ക്കപ്പടി, ഇ എസ് ഷീബ, പി എസ് ജയരാജ്, എം പി ബിനു, ഡി ബാബു, കണ്ണൻ കൂട്ടുകാട്, കെ ബി സുഭാഷ്, ബിന്ദു ബോസ്, ഡി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News