ഏലൂരിന് പുതിയ നഗരസഭാമന്ദിരം ; ഡിപിആർ അംഗീകരിച്ചു
കളമശേരി ഏലൂർ നഗരസഭയ്ക്ക് പുതിയ ആസ്ഥാനമന്ദിരം പണിയുന്നതിന് ഡിപിആർ അംഗീകരിച്ചു. 26,000 ചതുരശ്രയടി വിസ്തീർണമുള്ളതാണ് ഓഫീസ് സമുച്ചയം. വെള്ളിയാഴ്ച ചെയർമാൻ എ ഡി സുജിലിന്റെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര കൗൺസിൽ യോഗമാണ് ഡിപിആർ അംഗീകരിച്ചത്. പദ്ധതി അടങ്കൽ 14.5 കോടി രൂപയാണ്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. പ്രായമായവർക്കും അംഗപരിമിതർക്കും ഉൾപ്പെടെ എളുപ്പം സമീപിക്കാവുന്ന ജനസേവനകേന്ദ്രം, വിപുലീകരിച്ച ഓഫീസ് സൗകര്യങ്ങൾ, അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക ഇടം, ശുചീകരണത്തൊഴിലാളികൾക്കുള്ള ഇടം, വിശാലമായ കൗൺസിൽ ഹാൾ, പാർക്കിങ് സൗകര്യങ്ങൾ എന്നിവയെല്ലാം പുതിയ മന്ദിരത്തിൽ ഒരുക്കിയിട്ടുണ്ട്. നിലവിൽ കൃഷിഭവൻ പ്രവർത്തിക്കുന്ന കോമ്പൗണ്ടിൽ ഒന്നരവർഷംകൊണ്ട് മന്ദിരം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തൊടുപുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന എർത്ത് സ്കേപ്പ് ആർക്കിടെക്ട്സാണ് ഡിപിആർ തയ്യാറാക്കിയത്. Read on deshabhimani.com