വൈപ്പിൻ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു



വൈപ്പിൻ ഉപജില്ലാ ശാസ്ത്രമേള സമാപിച്ചു. ഗണിതശാസ്ത്രം എൽപി വിഭാഗത്തിൽ എൽഎഫ് യുപിഎസ് പള്ളിപ്പുറം, യുപി–- ഇൻഫന്റ് ജീസസ് ഓച്ചന്തുരുത്ത്, എച്ച്എസ്–- സെന്റ് അഗസ്റ്റിൻ ജിഎച്ച്എസ് കുഴുപ്പിള്ളി, എച്ച്എസ്എസ്–- ജിവിഎച്ച്എസ്എസ് ഞാറക്കൽ എന്നീ സ്കൂളുകൾ ഒന്നാംസ്ഥാനത്തെത്തി. പ്രവൃത്തിപരിചയം: എൽപിയിലും യുപിയിലും എൽഎഫ് യുപിഎസ് പള്ളിപ്പുറം, എച്ച്എസ് വിഭാഗം–- എസ്ഡിപിവൈ കെപിഎംഎച്ച്എസ് എടവനക്കാട്, എച്ച്എസ്എസ്–- സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് കുഴുപ്പിള്ളി എന്നീ സ്കൂളുകൾ ഒന്നാംസ്ഥാനത്തെത്തി. ഐടി മേള: യുപി–- സെന്റ് മേരീസ് യുപിഎസ് ഞാറക്കൽ, എച്ച്എസ്–- എസ്ഡിപിവൈ കെപിഎംഎച്ച്എസ് എടവനക്കാട്, എച്ച്എസ്എസ്–- സെന്റ് അറസ്റ്റിൻസ് ജിഎച്ച്എസ്എസ് കുഴുപ്പിള്ളി എന്നിവർക്കാണ് ഒന്നാംസ്ഥാനം.ശാസ്‌ത്രമേള: എൽപി–- എൽഎഫ് യുപിഎസ് പള്ളിപ്പുറം, യുപി–- സെന്റ് മേരീസ് യുപിഎസ് ഞാറക്കൽ, എച്ച്എസ്–- ലേഡി ഓഫ് ഹോപ് വൈപ്പിൻ, എച്ച്എസ്എസ്–- എസ്എംഎച്ച്എസ്എസ് ചെറായി എന്നീ സ്കൂളുകൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ ജി ഡോണോ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, ആശ പൗലോസ്, ഫാ. ജോർജ് ആത്തപ്പിള്ളി, ലിജിയ ജോസ്, പി എൻ ഉഷ, ഷൈനമോൾ, വി എസ് സുഭിരാജ്, ഷാലറ്റ് മോസസ്, പി സി പോൾ എന്നിവർ സംസാരിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. Read on deshabhimani.com

Related News