ദേവമാതാ ആശുപത്രി 
സുവർണജൂബിലി നിറവിൽ



കൂത്താട്ടുകുളം കൂത്താട്ടുകുളം ദേവമാതാ ആശുപത്രി സുവർണജൂബിലി നിറവിൽ. ആഘോഷവും പൊതുസമ്മേളനവും വ്യാഴം പകൽ മൂന്നിന് നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ റോസ്‌മിൻ പഴയകാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ജനറൽ സിസ്റ്റർ റോസിലി ഒഴുകയിൽ അധ്യക്ഷയാകും. മോൻസ് ജോസഫ് എംഎൽഎ ദേവമാതാ ആശുപത്രിയിൽ ആദ്യം ജനിച്ചയാളെ ആദരിക്കും. സുവർണ ജൂബിലി സ്‌മാരകമായി ക്രിസ്‌തുരാജ് പ്രോവിൻസ് പണികഴിപ്പിക്കുന്ന ജെറിയാട്രിക് ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ, റേഡിയോളജി ഡിപ്പാർട്ട്‌മെന്റ്‌ എന്നിവ അടുത്തവർഷം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. വിനോദ് സെബാസ്റ്റ്യൻ, ഡോ.അനിൽ ജോൺ, പിആർഒ ലാൽസൻ ജെ പുതുമനതൊട്ടി എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News