ഇന്ന്‌ ഗതാഗതനിയന്ത്രണം



കൊച്ചി ഐഎസ്‌എൽ ഫുട്ബോൾ മത്സരത്തിനോടനുബന്ധിച്ച് ഞായർ പകൽ രണ്ടുമുതൽ നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. വടക്കൻ ജില്ലകളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ ആലുവ മണപ്പുറത്ത് പാർക്കിങ് ഏരിയകളിൽ നിർത്തി മെട്രോ അടക്കമുള്ള പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനലിലും വടക്കേകോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം സീപോർട്ട്-–-എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക്‌ ചെയ്ത് പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്ന്‌ വരുന്നവർ വാഹനങ്ങൾ വൈറ്റില പാർക്കിങ് ഏരിയകളിൽ നിർത്തി പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിൽ നിർത്തി പൊതു ഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക്‌ നഗരത്തിലേക്ക്‌ പ്രവേശനമില്ല. വൈകിട്ട് അഞ്ചിനുശേഷം എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന്‌ ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴി–-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. വൈകിട്ട് അഞ്ചിനുശേഷം ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്‌ഷൻ, എസ്എ റോഡുവഴി യാത്ര ചെയ്യണം. മത്സരദിവസം വൈകിട്ട് നാലുമുതൽ രാത്രി 11 വരെ കൂടുതൽ മെട്രോ സർവീസുകൾ ഉണ്ടാകും.   Read on deshabhimani.com

Related News