കാസ്കോ ഓഫീസും കമ്പനി ഔട്ട്ലെറ്റും തുറന്നു



കൂത്താട്ടുകുളം കാക്കൂർ സഹകരണ ബാങ്ക് വെളിച്ചെണ്ണ, പഴം–-പച്ചക്കറി സംസ്കരണകേന്ദ്രം കാസ്കോ 143 ഇന്റർനാഷണൽ ഓഫീസും ഫാക്ടറി ഔട്ട്‌ലെറ്റും പ്രവർത്തനം തുടങ്ങി. കുഴിക്കാട്ടുകുന്നിലെ കമ്പനിക്കുസമീപമാണ് ഓഫീസും ഔട്ട്‌ലെറ്റും തുറന്നത്. ഓഫീസ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫാക്ടറി ഔട്ട്‌ലെറ്റ് ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎയും നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അനിൽ ചെറിയാൻ അധ്യക്ഷനായി. എം ജെ ജേക്കബ്, സന്ധ്യമോൾ പ്രകാശ്, വർഗീസ് മാണി, സിനു എം ജോർജ്, ബിനോയ് അഗസ്റ്റിൻ, പ്രദീപ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News