ഭക്ഷ്യസുരക്ഷ പാലിച്ചില്ല; 
ഹോട്ടൽ വീണ്ടും അടപ്പിച്ചു



ആലുവ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ആലുവ മെട്രോ സ്റ്റേഷനുസമീപത്തെ ടെലി കഫെ 24 ഹോട്ടൽ വീണ്ടും പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ ലൈസൻസും ജീവനക്കാർക്ക് ഹെൽത്ത് കാർഡും ഇല്ലാതെ മോശം സാഹചര്യത്തിൽ ഭക്ഷണം പാകംചെയ്തതിന്‌ 19ന് നടത്തിയ പരിശോധനയിൽ ഹോട്ടൽ പൂട്ടിച്ചിരുന്നു. പോരായ്മകൾ പരിഹരിച്ച് അസിസ്റ്റന്റ്‌ കമീഷണറുടെ അനുവാദത്തോടെ മാത്രമേ തുറക്കാൻ പാടുള്ളൂ എന്ന നിർദേശവും നൽകി. എന്നാൽ, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ച പിഴവുകൾ പരിഹരിക്കാതെയാണ് ഹോട്ടൽ വീണ്ടും തുറന്നത്‌. ഇതേത്തുടർന്ന്‌ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ അനീഷയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വീണ്ടും ഹോട്ടൽ അടപ്പിച്ചു. Read on deshabhimani.com

Related News