നായരമ്പലത്തൊരുങ്ങും
‘ആധുനിക മത്സ്യഗ്രാമം’



വൈപ്പിൻ നായരമ്പലം പഞ്ചായത്തിൽ 7.1 കോടി രൂപ ചെലവിൽ മത്സ്യത്തൊഴിലാളികളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന "ആധുനിക മത്സ്യഗ്രാമം’ പദ്ധതി തുടങ്ങുന്നു. പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. ഒമ്പതു പരിപാടികളാണ് പദ്ധതിയില്‍ പഞ്ചായത്തിൽ നടപ്പാക്കുന്നതെന്ന് ആലോചനായോഗത്തിൽ എംഎല്‍എ പറഞ്ഞു. വെളിയത്താംപറമ്പ് ബീച്ചിൽ ഫിഷ്‌ ലാൻഡിങ് സെന്റർ ഒരുക്കാൻ ഒരുകോടി ആറുലക്ഷം രൂപ ചെലവഴിക്കും. മത്സ്യസംസ്കരണ യൂണിറ്റും ശുചിമുറിസമുച്ചയവും ബ്ലോക്കും നിർമിക്കാൻ ഒരുകോടി 73 ലക്ഷം രൂപ വകയിരുത്തി. പുത്തൻകടപ്പുറം ഫിഷ്‌ ലാൻഡിങ് സെന്ററിൽ ശുചിമുറിസൗകര്യമൊരുക്കും. നായരമ്പലത്ത് പൊതു ആവശ്യങ്ങൾക്കും സൗകര്യമുണ്ടാകും. വിനോദസഞ്ചാരികൾ എത്തുന്ന നെടുങ്ങാട്ട്‌ ഫ്ലോട്ടിങ് റസ്റ്റോറന്റും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. തീരസംരക്ഷണം ഉറപ്പാക്കുന്നതിന് ജൈവകവചം പദ്ധതിക്ക് 25 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. വനിതാശാക്തീകരണത്തിനായി വാഹന കിയോസ്കുകളുടെ വിതരണവും പദ്ധതിയിലുണ്ട്.ഇംപ്ലിമെന്റേഷൻ കമ്മിറ്റി ഭാരവാഹികൾ: ഹൈബി ഈഡൻ എംപി (രക്ഷാധികാരി), കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ (ചെയർമാൻ), കെ ജി ഡോണോ (സഹ രക്ഷാധികാരി), നീതു ബിനോദ് (കൺവീനർ), ഫിഷറീസ് ഡിഡി ബെൻസൺ (ജോയിന്റ് കൺവീനർ), തീരദേശ വികസന കോർപറേഷൻ റീജണൽ മാനേജർ കെ രമേഷ് (ജോയിന്റ് കൺവീനർ). Read on deshabhimani.com

Related News