കാട്ടാന ആക്രമണം ; വേങ്ങൂരിൽ വേലിനിർമാണം തുടങ്ങി



പെരുമ്പാവൂര്‍ വേങ്ങൂര്‍ പഞ്ചായത്തിൽ കാട്ടാനകളുടെ ആക്രമണം പ്രതിരോധിക്കാൻ കർഷകർ വേലി സ്ഥാപിച്ചുതുടങ്ങി. വന്യജീവി പ്രതിരോധസമിതി രൂപീകരിച്ച്‌ നാട്ടുകാരിൽനിന്ന് പണം സ്വരൂപിച്ച് പെരിയാർതീരങ്ങളിലുള്ള കർഷകരുടെ വളപ്പിലായിരിക്കും വേലി സ്ഥാപിക്കുക. ഇതിനായി സ്വകാര്യ സ്ഥലങ്ങളിലുള്ള അതിർത്തികളിലെ കാടുകൾ നാട്ടുകാർചേർന്ന് വെട്ടിത്തെളിച്ചുതുടങ്ങി. സോളാറും ബാറ്ററിയും ഉപയോഗിച്ചാണ് ഫെൻസിങ് സ്ഥാപിക്കുക. പാണിയേലി, ക്രാരിയേലി പ്രദേശങ്ങൾ ഉൾപ്പെടുന്ന രണ്ട്, മൂന്ന് വാർഡുകളിലാണ് പദ്ധതി തുടങ്ങുന്നത്. സംസ്ഥാന സർക്കാർ വനാതിർത്തിയിൽ സ്ഥാപിക്കുന്ന വേലിസ്ഥാപിക്കൽ പദ്ധതിയുടെ പ്രാരംഭനടപടികൾ ആരംഭിച്ചു. രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. അതിർത്തിയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാതെ പദ്ധതി തുടങ്ങാനാകില്ല. മുമ്പ് വനംവകുപ്പ്‌ സ്ഥാപിച്ച വേലി കാട്ടാനകൾ മരം മറിച്ചിട്ട് തകർത്തിരുന്നു. കോട്ടപ്പടിമുതൽ വേങ്ങൂർവരെ സോളാർ സംവിധാനം ഉപയോഗിച്ച് 30 കിലോമീറ്റർ ദൂരം മൂന്നരക്കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. കോട്ടപ്പടിമുതൽ പദ്ധതിപ്രദേശത്തെ കാടുവെട്ടലും മരം മുറിച്ചുമാറ്റലും തുടങ്ങി. ഒരുമാസമായി പാണിയേലി, മേക്കപ്പാല തുടങ്ങിയ പ്രദേശങ്ങളിൽ 12 ആനകളുടെ കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കഴിഞ്ഞദിവസം ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് കുട്ടിയാന ചരിഞ്ഞിരുന്നു. Read on deshabhimani.com

Related News