അപകടഭീഷണി ഉയര്‍ത്തി സിവില്‍സ്റ്റേഷനിലെ വാകമരം
അങ്കമാലി മഞ്ഞപ്ര മിനി സിവിൽസ്‌റ്റേഷൻ മുറ്റത്ത് നിൽക്കുന്ന കൂറ്റൻ വാകമരം അപകടഭീഷണിയിൽ. വില്ലേജ് ഓഫീസ്, ഹോമിയോ ഡിസ്പെൻസറി, കൃഷിഭവൻ, ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥാപനങ്ങൾ ഈ വൃക്ഷത്തിന്റെ സമീപമാണ്. പഞ്ചായത്ത് ഓഫീസിലേക്ക് പോകുന്നവരും ഇതുവഴിയാണ് കടന്നുപോകുന്നത്. മരത്തിന്റെ കടഭാഗം ഉൾപ്പെടെ ദ്രവിച്ചനിലയിലാണ്. കൊമ്പുകള്‍ ഒടിഞ്ഞുവീഴാറായ നിലയിലാണ്. മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസിലേക്ക് മാസങ്ങള്‍ക്കുമുമ്പ് സ്കൂട്ടറിൽ കൈക്കുഞ്ഞുമായി വന്ന വീട്ടമ്മയുടെ ദേഹത്ത് മരത്തിന്റെ ഉണക്ക കമ്പ് വീണിരുന്നു. Read on deshabhimani.com