കൂവപ്പടിയിൽ അങ്കണവാടി റോഡ് തകർന്നിട്ട് 5 വര്‍ഷം ; അവഗണിച്ച് പഞ്ചായത്ത് പ്രസിഡന്റ്
പെരുമ്പാവൂർ കൂവപ്പടി പഞ്ചായത്ത് അഞ്ചാംവാർഡിലെ അങ്കണവാടി റോഡ് തകർന്നിട്ട് വാർഡ് മെമ്പര്‍കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. റോഡിലെ അപകടകരമായ ഏതാനും കുഴികൾ നാട്ടുകാർ കോൺക്രീറ്റ് ചെയ്ത് അടച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാറിന്റെ വാർഡിലെ പ്രധാന റോഡാണ് അങ്കണവാടി റോഡ്. അഞ്ചുവർഷമായി റോഡ് തകർന്നുകിടക്കുകയാണ്. റോഡിന്റെ ഇരുവശത്തുമുള്ള സ്ഥല ഉടമകൾ സ്ഥലം കൈയേറുന്നുമുണ്ട്. ഇഷ്ടികക്കളത്തിലേക്ക് പോകുന്ന ടോറസ് ലോറികൾമാത്രമാണ് ഇതുവഴി സഞ്ചരിക്കുന്നത്. വീതി കൂട്ടി റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയാൽ പാണംകുഴി, ആലാട്ടുചിറ, കോടനാട് ഭാഗത്തുള്ളവര്‍ക്ക് മലയാറ്റൂരിലേക്ക് ഇതുവഴി എളുപ്പമെത്താം. കോടനാട് വികസനസമിതിയുടെ ആഭിമുഖ്യത്തിലാണ് നാട്ടുകാർ കുഴികള്‍ കോൺക്രീറ്റ് ഉപയോഗിച്ച് നികത്തിയത്. ഭാരവാഹികളായ സുനിൽ മോഹനൻ, സിബി ആന്റണി, നിതിൻ ജോസഫ്, പി എ തോമസ്, റാഫേൽ ആറ്റുപുറം എന്നിവർ നേതൃത്വം നല്‍കി. Read on deshabhimani.com