കാടുമൂടി തുരുത്ത് നടവഴി
ആലുവ നഗരത്തിൽനിന്ന് തുരുത്ത് നടപ്പാലത്തിലേക്ക് കടക്കണമെങ്കിൽ കൈയിൽ ടോർച്ചും വടിയും കരുതണം. മഹാത്മാഗാന്ധി ടൗൺ ഹാളിനു സമീപത്തുനിന്നുള്ള മുനിസിപ്പൽ റോഡ് അവസാനിക്കുന്നിടത്ത് തുരുത്ത് നടപ്പാലത്തിലേക്കുള്ള പ്രവേശനവഴിയാണ് കാടുമൂടി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായത്. യാത്രികരായ നാട്ടുകാർ തുരുത്തിൽനിന്ന് ആലുവ പട്ടണത്തിലേക്കും തിരിച്ചും സഞ്ചരിക്കുന്നത് ഇതുവഴിയാണ്. സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രവുമാണ് ഇവിടം. റെയിൽവേയോ മുനിസിപ്പാലിറ്റിയോ കാടുവെട്ടാൻ തയ്യാറാകുന്നില്ല. കാട് വെട്ടിത്തെളിച്ച് നടപ്പാലത്തിലേക്കുള്ള പ്രവേശനമാർഗം സുരക്ഷിതമാക്കണമെന്നും പാലത്തിനുസമീപം വൈദ്യുതിവിളക്ക് സ്ഥാപിക്കണമെന്നും തുരുത്ത് സമന്വയ ഗ്രാമവേദി ആവശ്യപ്പെട്ടു. Read on deshabhimani.com