ഫ്ലാറ്റിൽ ശുചീകരണ പ്ലാന്റ്‌ സ്ഥാപിച്ചില്ല ; 52 വീടുകളുടെ 
കെട്ടിടനമ്പർ റദ്ദാക്കി

പെരുമ്പാവൂർ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിനുസമീപം ഹൗസിങ് ബോർഡ് നിർമിച്ച ഫ്ലാറ്റിന്റെ കവാടം


പെരുമ്പാവൂർ ശുചീകരണ പ്ലാന്റ്‌ സ്ഥാപിക്കാത്തതിനാൽ ഹൗസിങ് ബോർഡ് വിറ്റ ഫ്ലാറ്റിലെ 52 വീടുകളുടെ കെട്ടിടനമ്പർ നഗരസഭ റദ്ദാക്കി. ഒന്നാംമൈൽ ആശ്രമം ഹയർ സെക്കൻഡറി സ്കൂളിനുസമീപത്തെ ഫ്ലാറ്റിലെ വീടുകളുടെ നമ്പറാണ് നഗരസഭാ കൗൺസിൽ റദ്ദാക്കിയത്. ശുചിമുറി മാലിന്യ ടാങ്ക് നിറഞ്ഞ് പരിസരത്തുള്ള വീടുകളിലേക്കും റോഡിലേക്കും ഒഴുക്കിവിടുന്നുവെന്ന പരാതിയിലാണ് നടപടി. മൂന്ന്‌ നിലകളുള്ള 9 ഫ്‌ളാറ്റുകളിലാണ്‌ 52 വീടുകൾ. 14 വർഷംമുമ്പ് സ്ഥാപിച്ച മാലിന്യ ടാങ്ക് നിറഞ്ഞ് റോഡിലേക്ക് ഒഴുകാൻ തുടങ്ങിയപ്പോൾത്തന്നെ മലിനജലം ശുചീകരിച്ച് പുറന്തള്ളുന്ന എസ്ടിപി ടാങ്കുകൾ സ്ഥാപിക്കാൻ നഗരസഭ കെട്ടിട ഉടമകളോട് നിർദേശിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡും ഇതേനിർദേശം നൽകി. 50 ലക്ഷം രൂപയോളം ചെലവുവരുന്ന ടാങ്കുകൾ നിർമിക്കാൻ ലക്ഷ്യമിട്ടെങ്കിലും താമസക്കാർ പദ്ധതി നടപ്പാക്കിയില്ല. ഒരേക്കർ സ്ഥലത്ത് കേരള ഹൗസിങ് ബോർഡ് നിർമിച്ച് വിറ്റ വീടുകളിൽ ഭൂരിഭാഗവും ഉടമകൾ വാടകയ്ക്ക് നൽകിയിരിക്കുന്നതാണ്. താമസക്കാർ ഭക്ഷ്യമാലിന്യമുൾപ്പെടെ വലിച്ചെറിയുന്നുവെന്ന്‌ സമീപവാസികൾ മുമ്പും പരാതിപ്പെട്ടിട്ടുണ്ട്‌. കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവർക്ക് 2014 മുതൽ നൽകിയ പരാതികളിലാണ് നടപടി. കെട്ടിടനമ്പർ റദ്ദാക്കിയതോടെ നഗരസഭയ്ക്ക് നികുതിയിനത്തിൽ ഒരുവർഷം ഒരുലക്ഷം രൂപ നഷ്ടമാകും. Read on deshabhimani.com

Related News