മെഡിക്കൽ ടൂറിസത്തിന് ഹെലികോപ്റ്റർ 
സർവീസുമായി രാജഗിരി



ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തുന്ന വിദേശികൾക്ക് മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി ഹെലികോപ്റ്ററിൽ കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാം. ഇതിനായി രാജഗിരിയിൽ ആരംഭിച്ച ഹെലികോപ്റ്റർ സർവീസ് ഉൾപ്പെടുത്തി വിദേശികൾക്കായി പ്രത്യേക ഹെൽത്ത് ടൂറിസം പാക്കേജ് ആരംഭിച്ചു. രാജഗിരി ആശുപത്രി സിഇഒ ഫാ. ജോൺസൺ വാഴപ്പിള്ളി ഹെലികോപ്റ്റർ സർവീസ് ഉദ്ഘാടനം ചെയ്തു. ഒമാൻ, ഉഗാണ്ട, മാലദ്വീപ് എന്നിവിടങ്ങളിൽനിന്നെത്തിയ വിദേശികളുമായിട്ടായിരുന്നു ഉദ്ഘാടനപ്പറക്കൽ. മെഡിക്കൽ ടൂറിസത്തിനുപുറമെ അടിയന്തര ചികിത്സാഘട്ടങ്ങളിലും ഉപകാരപ്രദമാകുന്നതരത്തിലാണ് ആശുപത്രിയോട് ചേർന്നുള്ള ഗ്രൗണ്ടിൽ ഹെലിപാഡ് നിർമിച്ചിട്ടുള്ളത്. ഹെലിപാഡിൽ അടിയന്തരഘട്ടങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഹെലികോപ്റ്ററുകള്‍ക്ക് ലാന്‍ഡ് ചെയ്യുന്നതിനും സൗകര്യം ഉണ്ടാകും. 72 രാജ്യങ്ങളിൽനിന്നായി 25,000 വിദേശികൾ ഇതിനോടകം രാജഗിരി ആശുപത്രിയിൽ ചികിത്സ തേടി. ജെസിഐ അടക്കമുള്ള അന്താരാഷ്ട്ര അംഗീകാരങ്ങളും രാജഗിരിക്ക്‌ ലഭിച്ചു.   Read on deshabhimani.com

Related News