വഴിയോരപ്പൂന്തോട്ടം ഒരുക്കി കുട്ടികൾ



കൂത്താട്ടുകുളം ടിബി റോഡിലെ മാലിന്യക്കൂമ്പാരം നീക്കി വഴിയോരപ്പൂന്തോട്ടം ഒരുക്കി കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ കുട്ടികൾ. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ആഭിമുഖ്യത്തിലാണ് ശുചീകരണവും പൂന്താട്ടനിർമാണവും നടത്തിയത്‌. പ്ലാസ്റ്റിക് ബോട്ടിൽ ബൂത്തും സ്ഥാപിച്ചു. റോഡിന് വീതി കൂടിയ ഭാഗത്ത് വർഷങ്ങളായി കാടുപിടിച്ച് മാലിന്യം തള്ളൽകേന്ദ്രമായി മാറിയ സ്ഥലം കുട്ടികളും അധ്യാപകരും രക്ഷിതാക്കളും രണ്ടുദിവസംകൊണ്ടാണ് ശുചീകരിച്ചത്. നഗരസഭാ അധ്യക്ഷ വിജയ ശിവൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ്‌ മനോജ് കരുണാകരൻ അധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സമിതി അധ്യക്ഷ മരിയ ഗൊരേത്തി, എം കെ ഹരികുമാർ, ഹെഡ്മിസ്ട്രസ് ടി വി മായ, ഹണി റെജി, കെ വി ബാലചന്ദ്രൻ, സി പി രാജശേഖരൻ, കെ ബി സിനി എന്നിവർ സംസാരിച്ചു. സുജ പ്രദീപ് സൂംബ പരിശീലനവും നയിച്ചു. Read on deshabhimani.com

Related News