സന്തോഷത്തി​ന്റെ അളവളക്കാം ; കുസാറ്റി​ന്റെ ഡോപമൈന്‍ 
സെന്‍സറിന് പേറ്റ​ന്റ്



കളമശേരി ഡോപമൈന്‍ സെൻസർ ഉപകരണത്തിന്റെ കണ്ടെത്തലിന് കൊച്ചി സർവകലാശാലയ്ക്ക് പേറ്റ​ന്റ് ലഭിച്ചു. മനുഷ്യരിലെ സന്തോഷമുൾപ്പെടെയുള്ള വികാരങ്ങളെ നിയന്ത്രിക്കുന്ന രാസപദാർഥമാണ് ഡോപമൈൻ. മസ്തിഷ്കത്തില്‍ ഡോപമൈന്‍ ഉൽപ്പാദനം കുറഞ്ഞുവരുന്നത് പാർക്കിൻസൺസ് രോഗസാധ്യത ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഡോപമൈന്‍ അളവ് നിർണയിക്കാനുള്ള ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനാണ് പേറ്റ​ന്റ് ലഭിച്ചിരിക്കുന്നത്. കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വിഭാഗം സീനിയർ പ്രൊഫസറായി വിരമിച്ച ഡോ. കെ ഗിരീഷ്‌കുമാർ, ഡോ. ശാലിനി മേനോൻ എന്നിവരാണ് ഉപകരണം കണ്ടെത്തിയത്.  ഡോ. ഗിരീഷ്‌കുമാർ നിലവിൽ കുസാറ്റ് എമെരിറ്റസ് പ്രൊഫസറാണ്. അദ്ദേഹത്തി​ന്റെ കീഴിൽ ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ ​ഗവേഷകയായിരുന്ന ഡോ. ശാലിനി മേനോൻ ലണ്ടനിലെ നോട്ടിങ്ഹാം യൂണിവേഴ്സിറ്റിയിൽ ശാസ്ത്രജ്ഞയാണ്. സ്റ്റാൻലി റെജു മുത്തുസ്വാമി (സിഡിഎസി), ആഷിഷ് മുരിക്കിങ്കൽ (പ്രോചിപ്പ് ടെക്നോളജീസ്) എന്നിവരും ഗവേഷണത്തില്‍ പങ്കാളികളാണ്‌.   Read on deshabhimani.com

Related News