കാട്ടാനകളെ തുരത്താനുള്ള സൗരോർജവേലി ഇന്നുമുതൽ പ്രവർത്തിക്കും
പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിൽ സ്ഥാപിച്ച സൗരോർജ തൂക്കുവേലിയുടെ പ്രവർത്തനവും പാണിയേലി പോരിലെ ഹരിതവിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രഖ്യാപനവും വെള്ളി പകൽ 12ന് വനംമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനമേഖലയോട് ചേർന്നുകിടക്കുന്ന വേങ്ങൂരിൽ കാട്ടാന ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് തൂക്കുവേലി സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി പാണംകുഴി വാർഡിലെ മുല്ലശേരി ക്ഷേത്രംമുതൽ പാണിയേലി പോരുവരെയുള്ള ആറു കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോർജ തൂക്കുവേലി സ്ഥാപിച്ചിരിക്കുന്നത്. Read on deshabhimani.com