മാലിന്യം നീക്കാം, 
മനുഷ്യജീവൻ പൊലിയാതെ



ആലുവ ആമയിഴഞ്ചാൻതോട്ടിൽ മാലിന്യം നീക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി ജോയിയുടെ ജീവൻ പൊലിഞ്ഞപ്പോൾ അയാൻ ഷിജുവിന്റെയും ആദർശ്‌രാജുവിന്റെയും നെഞ്ചുലഞ്ഞു. മനുഷ്യന്‌ ഇറങ്ങാൻ പ്രയാസമുള്ള ഇത്തരം സ്ഥലങ്ങളിൽ ഉപയോഗിക്കാവുന്ന ഉപകരണങ്ങളെക്കുറിച്ചായി പിന്നെ ചിന്ത. ‘സോളാർ റിവർ ക്ലീനിങ്‌ ബോട്ട്‌’ എന്ന ആശയവുമായാണ്‌ മലയാറ്റൂർ സെന്റ്‌ തോമസ്‌ എച്ച്‌എസ്‌എസ്‌ എട്ടാംക്ലാസ് വിദ്യാർഥി അയാനും പത്താംക്ലാസുകാരൻ ആദർശും ശാസ്‌ത്രമേളയിലെത്തിയത്‌. എച്ച്‌എസ്‌ വർക്കിങ്‌ മോഡൽ വിഭാഗത്തിലായിരുന്നു ഈ നവീന ആശയം. സോളാർ കരുത്തിൽ റിമോട്ടുകൊണ്ട്‌ പ്രവർത്തിപ്പിക്കാവുന്ന ഈ ബോട്ട്‌ പ്ലാസ്‌റ്റിക്‌ മാലിന്യം ഉൾപ്പെടെ ജലാശയങ്ങളിൽനിന്ന്‌ വേഗത്തിൽ നീക്കും. ബോട്ടിലുള്ള ട്രേയിലേക്കാണ്‌ മാലിന്യങ്ങൾ വന്നുനിറയുക. ലിഥിയം റീചാർജബിൾ ബാറ്ററിയാണ്‌ ബോട്ടിലുള്ളത്‌. ഭാവിയിൽ അകത്തിരുന്ന്‌ നിയന്ത്രിക്കാവുന്ന ബോട്ടായും ഇത്‌ മാറ്റാമെന്ന്‌ ഇരുവരും പറയുന്നു.   Read on deshabhimani.com

Related News