പൊതുപാത കൈയേറ്റം 
ഒരാഴ്ചയ്‌ക്കുള്ളിൽ ഒഴിപ്പിക്കണം



കൊച്ചി മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്തിൽ പാത കൈയേറി സ്ഥാപിച്ച പടവുകൾ ഒരാഴ്ചയ്‌ക്കുള്ളിൽ പൊളിച്ചുനീക്കാൻ മന്ത്രി പി രാജീവ് റവന്യുവകുപ്പിന്‌ നിർദേശം നൽകി. കൈയേറ്റംമൂലം സുഗമമായി യാത്ര ചെയ്യാനും വാഹനങ്ങൾ കൊണ്ടുപോകാനും കഴിയുന്നില്ലെന്ന്‌ അശോകപുരം സ്വദേശി എ കെ നുസ്രത്ത് നൽകിയ പരാതിയിലാണ്‌ നടപടി. കഴിഞ്ഞ അദാലത്തിന്റെ തീരുമാനപ്രകാരം പഞ്ചായത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ, വീണ്ടും കൈയേറ്റം നടന്നതായി പരാതിയിൽ പറയുന്നു. കൈയേറ്റം ശരിവച്ച്‌ കാലടി വില്ലേജ് ഓഫീസർ തഹസിൽദാർക്ക്‌ റിപ്പോർട്ട് നൽകിയിരുന്നു. പടവുകൾ ഏഴുദിവസത്തിനുള്ളിൽ നീക്കണമെന്ന്‌ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം ബന്ധപ്പെട്ട വ്യക്തിക്ക്‌ മലയാറ്റൂർ–-നീലീശ്വരം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിനുള്ള ചെലവ് എതിർകക്ഷിയിൽനിന്ന്‌ ഈടാക്കണമെന്നും കൈയേറ്റത്തെക്കുറിച്ച്‌ പഞ്ചായത്ത് പൊലീസിൽ പരാതി നൽകണമെന്നും നിയമാനുസൃത നടപടി കാലടി പൊലീസ് സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News