കന്നി 20 പെരുന്നാൾ കൊടിയേറി
കോതമംഗലം ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയേറി. യൽദോ മാർ ബസേലിയോസ് ബാവായുടെ 339–--ാം ഓർമപ്പെരുന്നാളാണ് ഈ വർഷം ആഘോഷിക്കുന്നത്. വികാരി ജോസ് പരത്തുവയലിൽ കൊടിയേറ്റി. കോതമംഗലം മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, ഡീൻ കുര്യാക്കോസ് എംപി, എംഎൽഎമാരായ ആന്റണി ജോൺ, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പിള്ളി, കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി, സിന്ധു ഗണേശൻ, പി എ എം ബഷീർ, ടി യു കുരുവിള തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com