നവീകരിച്ച മഞ്ഞുമ്മൽ പള്ളി ഇന്ന് ആശീർവദിക്കും



കളമശേരി നവീകരിച്ച മഞ്ഞുമ്മൽ അമലോത്ഭവ മാതാ പള്ളി വ്യാഴാഴ്ച വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആശീർവദിക്കും. ദൈവദാസൻമാരായി വാഴ്ത്തപ്പെട്ട ഫാ. സക്കറിയാസ്, ഫാ. ഔറേലിയൻ എന്നിവരുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ള പള്ളിക്ക്‌ 1876 സെപ്‌തംബർ 26-ന് ആർച്ച് ബിഷപ് ലെയനാർഡോ ചെല്ലാനോ ആണ് തറക്കല്ലിട്ടത്. 1986ൽ മരിയൻ തീർഥാടനകേന്ദ്രമായി പ്രഖ്യാപിച്ചു. സമഗ്ര നവീകരണം നടക്കുന്നത് 148 വർഷത്തിനുശേഷമാണ്. പള്ളിക്കുള്ളിലെ ഭൂഗർഭ കല്ലറയിൽ സംസ്കരിച്ച ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, ബ്രദർ ഡോ. ഇസിദോർ ഡി കോസ്ത എന്നിവരുടെ സ്മൃതികുടീരങ്ങൾ പുറമേനിന്നു കാണാവുന്നവിധം തറയിൽ ചില്ല് നിരത്തിയിട്ടുണ്ട്. Read on deshabhimani.com

Related News