പഞ്ചായത്തിന്റെയും എംഎല്‍എയുടെയും അനാസ്ഥ ; ബഹുജന മാർച്ചും ധർണയും നടത്തി എല്‍ഡിഎഫ്
മുളന്തുരുത്തി പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെയും അനൂപ് ജേക്കബ് എംഎൽഎയുടെയും അനാസ്ഥയ്‌ക്കെതിരെ എൽഡിഎഫ് മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. പി പി ജോൺസ് അധ്യക്ഷനായി. പി ഡി രമേശൻ, പി വി ദുർഗാപ്രസാദ്, കെ സി മണി, ജിബി ഏലിയാസ്, കെ എ ജോഷി, അരുൺ പോട്ടയിൽ എന്നിവർ സംസാരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാലം മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കുക, പാടം നികത്തി കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലേക്ക് റോഡ് നിർമിക്കുന്നതിനുള്ള യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കം അവസാനിപ്പിക്കുക, ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനുമുമ്പ് അടിയന്തരമായി ചെങ്ങോലപ്പാടം സർവീസ് റോഡ് ടാർ ചെയ്യുക, നിർമാണം പൂർത്തിയായ പെരുമ്പിള്ളി ടേക് എ ബ്രേക്ക് ഉടൻ പ്രവർത്തനം ആരംഭിക്കുക, പള്ളിത്താഴം ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. Read on deshabhimani.com