റവന്യു ജില്ലാ ശാസ്‌ത്രമേള ; ശാസ്‌ത്രകിരീടം നോർത്ത് പറവൂരിന്
ആലുവ ശാസ്ത്രബോധത്തിന് ഉണർവേകി രണ്ടുദിവസങ്ങളിലായി ആലുവയിൽ സംഘടിപ്പിച്ച എറണാകുളം റവന്യു ജില്ലാ ശാസ്ത്രോത്സവവും വിഎച്ച്എസ്ഇ റീജണൽ വൊക്കേഷണൽ എക്സ്പോയും സമാപിച്ചു. മികച്ച ഉപജില്ലയ്ക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് 1250 പോയിന്റോടെ നോർത്ത് പറവൂർ കരസ്ഥമാക്കി. 1082 പോയിന്റുമായി എറണാകുളം ഉപജില്ലയാണ് രണ്ടാമത്. സ്കൂളുകളിൽ 391 പോയിന്റ് നേടി കോതമംഗലം സെന്റ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് ഒന്നാമതെത്തി. 355 പോയിന്റോടെ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്എസ്എസാണ് രണ്ടാമത്. സമാപനസമ്മേളനം ആലുവ ഗവ. ഗേൾസ് എച്ച്എസ്എസിൽ പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എംഎൽഎ സമ്മാനദാനം നടത്തി. ആലുവ നഗരസഭാ ചെയർമാൻ എം ഒ ജോൺ അധ്യക്ഷനായി. നഗരസഭാ കൗൺസിലർമാരായ ഫാസിൽ ഹുസൈൻ, ലത്തീഫ് പൂഴിത്തറ, ശ്രീലത വിനോദ്കുമാർ, ജയ്സൺ പീറ്റർ, വിഎച്ച്എസ്ഇ എഡി പി നവീന, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്സാണ്ടർ, ആലുവ എഇഒ സനൂജ പി ഷംസ്, ഏലിയാസ് മാത്യു, സജി ചെറിയാൻ, ഷക്കീല ബീവി എന്നിവർ സംസാരിച്ചു. Read on deshabhimani.com