അനധികൃത മണ്ണെടുപ്പിൽ പ്രതിഷേധം
പുത്തൻകുരിശ് വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിലെ കാണിനാട് കൊല്ലപടി കവലയ്ക്കുസമീപം അനധികൃത മണ്ണെടുപ്പിനെതിരെ പ്രതിഷേധം ശക്തം. നിരവധി കുടുംബങ്ങൾ താമസിക്കുന്ന കുറ്റ മേഖലയിൽ രണ്ടര ഏക്കറിലാണ് മണ്ണെടുപ്പ്. നിർമാണത്തിലിരിക്കുന്ന വീടുകൾക്കും പഞ്ചായത്ത് റോഡിനും ഇത് ഭീഷണിയാണ്. 30 മീറ്റർ താഴ്ചയിലാണ് മണ്ണെടുത്തിരിക്കുന്നത്. അനധികൃത മണ്ണെടുപ്പിനെതിരെ നാട്ടുകാർ പഞ്ചായത്തിനും റവന്യു അധികൃതർക്കും പരാതി നൽകി. Read on deshabhimani.com