വല നിറയെ മത്തി; വിലയില്ലാതെ വലയും
വൈപ്പിൻ-------- -------- -------- വൈപ്പിനിൽനിന്ന് പോയ വള്ളങ്ങൾക്ക് കിട്ടിയത് വള്ളം നിറയെ മത്തി. എന്നാൽ, വിലയുടെ കാര്യം വരുമ്പോൾ തൊഴിലാളികളുടെ മനസ്സ് വാടും. വള്ളങ്ങൾക്കെല്ലാം വല നിറയെ മത്തി കിട്ടിയെങ്കിലും മെച്ചപ്പെട്ട വില ലഭിക്കാത്തത് തൊഴിലാളികളെ നിരാശയിലാക്കി. കിലോയ്ക്ക് 25 രൂപയിൽ താഴെമാത്രമേ ലഭിച്ചുള്ളൂ. ഫിഷ്‌മീൽ പ്രോഡക്ട് കമ്പനികൾ സംഘടിതരായി വില കുറയ്‌ക്കുന്നതാണ് വിലയിടിച്ചിലിന് കാരണം. കഴിഞ്ഞവർഷം കിലോയ്ക്ക് 40 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് 25 രൂപയായത്. നിറയെ മീൻ കിട്ടിയ ക്യാരിയർ വള്ളങ്ങൾക്കും വലവള്ളങ്ങൾക്കും പരമാവധി ലഭിച്ചത് നാലുലക്ഷം രൂപവരെമാത്രം. മത്തിയുടെ ശരാശരി ലഭ്യത കുറച്ചുനാൾകൂടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും കച്ചവടക്കാരും. വലിയ ഡീസൽചെലവ് വരുന്ന വള്ളങ്ങൾക്ക് മീനിന്റെ വിലക്കുറവ് തിരിച്ചടിയാണ്. Read on deshabhimani.com