റുബിക്സ് ക്യൂബിൽ പിറന്നത് ഉണ്ണിയേശുവും മാതാവും



പിറവം അഞ്ഞൂറിലേറെ റുബിക്സ് ക്യൂബുകൊണ്ട് മാതാവിന്റെയും ഉണ്ണിയേശുവിന്റെയും മനോഹരചിത്രം തീർത്ത് അഭിനവ് കൃഷ്ണയുടെയും അദ്വൈത് കൃഷ്ണയുടെയും ക്രിസ്മസ് ആഘോഷം. ആമ്പല്ലൂർ തോട്ടത്തിൽ, ഇൻഫോപാർക്ക് ജീവനക്കാരൻ ടി എം ബിജോയിയുടെയും ഇന്ദുവി​ന്റെയും മക്കളാണ് ഇരുവരും. 504 റുബിക്സ് ക്യൂബാണ് ചിത്രമൊരുക്കാൻ വേണ്ടിവന്നത്. "താരങ്ങൾ മിന്നും രാവിൽ പുൽക്കുടിലിൽ ദൈവസുതൻ' എന്ന ഗാനമൊരുക്കി സംവിധായകനും രചയിതാവുമായ ശ്യാം മംഗലവും സംഗീതസംവിധായകൻ പ്രശാന്ത് മോഹനും സുഭാഷ് ജി സുകുമാറും കുടുംബത്തിനൊപ്പം ആഘോഷത്തിൽ പങ്കാളികളായി. കുട്ടികൾ റൂബിക്സ് ക്യൂബ് ക്രമീകരിക്കുന്നതിനൊപ്പം ഗാനവും സമൂഹമാധ്യമങ്ങളിൽ തരംഗമായി. ആമ്പല്ലൂർ സെ​ന്റ് ഫ്രാൻസിസ് യുപി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർഥിയാണ് അദ്വൈത് കൃഷ്ണ, പൂത്തോട്ട കെപിഎംഎച്ച്എസ്എസ്എസിലെ ആറാംക്ലാസ് വിദ്യാർഥിയാണ് അഭിനവ് കൃഷ്ണ. റുബിക്സ് ക്യൂബ് മത്സരങ്ങളിൽ ഇരുവരും മെഡൽ നേടിയിട്ടുണ്ട്. Read on deshabhimani.com

Related News