പിറവത്ത് 1000 ബയോബിന്നുകൾ നൽകി



പിറവം നഗരസഭ വാർഷിക പദ്ധതിയിൽ ജൈവമാലിന്യ സംസ്കരണത്തിനായി ബയോബിന്നുകൾ നൽകി. 20 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 90 ശതമാനം സബ്സിഡിയോടെ 1000 ഗുണഭോക്താക്കൾക്കാണ് ബിന്നുകൾ നൽകിയത്. വിതരണോദ്ഘാടനം നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്പ് നിർവഹിച്ചു. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ അജേഷ് മനോഹർ, പി ഗിരീഷ് കുമാർ, സജിനി പ്രതീഷ്, ജോജിമോൻ ചാരുപ്ലാവിൽ, തോമസ് മല്ലിപ്പുറം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News